Flash News

രാജീവ് വധം: പ്രതികളുടെ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഏഴു പേരുടെ മോചനത്തിനായി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനോട് ശുപാര്‍ശ ചെയ്യാന്‍ തമിഴ്‌നാട് മന്ത്രിസഭാ തീരുമാനം. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഉടനെ കത്തയക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ മന്ത്രി ഡി ജയകുമാര്‍ അറിയിച്ചു. ഭരണഘടനയുടെ 161ാം അനുച്ഛേദപ്രകാരമാണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കുക. ഇത് ഗവര്‍ണര്‍ക്ക് തള്ളിക്കളയാനാവില്ലെന്നും മന്ത്രി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനു തമിഴ്‌നാട് മന്ത്രിസഭ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് 4നാണ് യോഗം ചേര്‍ന്നത്. പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും തമിഴ്‌നാട് സര്‍ക്കാരിന് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാമെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ ശുപാര്‍ശ ഇന്നു ഗവര്‍ണര്‍ക്ക് കൈമാറും. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it