Flash News

രാജീവ് ജ്യോതി യാത്ര നാളെ കേരളത്തില്‍



തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എമാരുടെ അടിയന്തര യോഗം 19ന് ഉച്ചയ്ക്ക് 12ന് ഇന്ദിരാഭവനില്‍ വച്ച് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരും. മുന്‍ കേന്ദ്രമന്ത്രിയും പ്രദേശ് റിട്ടേണിങ് ഓഫിസറുമായ ഡോ. ഇ എം സുദര്‍ശനന്‍ നാച്ചിയപ്പ, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംബന്ധിക്കും.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാജീവ് ജ്യോതി യാത്ര’16, 17 തിയ്യതികളില്‍ കേരളത്തിലൂടെ കടന്നുപോവുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കര്‍ണാടകയില്‍ നിന്നു 16നു കേരളത്തില്‍ പ്രവേശിക്കുന്ന രാജീവ് ജ്യോതി യാത്ര’പാലക്കാട് (ഉച്ചയ്ക്ക് 3ന്), തൃശൂര്‍ (വൈകീട്ട് 4.30ന്), ആലുവ (6.30ന്), കൊച്ചി (രാത്രി 9ന്) എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊച്ചിയില്‍ വിശ്രമിക്കും. 17നു രാവിലെ 8നു കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന യാത്ര രാവിലെ 11ന് ആലപ്പുഴയിലും വൈകീട്ട് 3നു കൊല്ലത്തും സ്വീകരണത്തിനു ശേഷം വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. തിരുവനന്തപുരം ജില്ലയിലെത്തുന്ന യാത്രയെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രാജീവ് ജ്യോതി യാത്ര’മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ അവസാനിക്കും.
Next Story

RELATED STORIES

Share it