Flash News

രാജീവ് ഗാന്ധി സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

രാജീവ് ഗാന്ധി സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍
X
rajiv
ന്യൂഡല്‍ഹി: 1987ലെ രാജീവ് ഗാന്ധി സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. മുന്‍ ആര്‍മി കമ്മാന്‍ഡറായ ജനറല്‍ പി എന്‍ ഹൂണിന്റെതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ദി അണ്‍ ടോള്‍ഡ്് ട്രൂത്ത് എന്ന പുസ്തകത്തിലാണ്് സൈന്യത്തിന്റെ  സര്‍ക്കാര്‍ അട്ടിമറി ശ്രമത്തെ കുറിച്ച് പറയുന്നത്.

ഭരണം ഏറ്റെടുക്കാനായി ഡല്‍ഹിയിലേക്ക് മൂന്ന് ക്രാക്ക് പാരാ കമ്മാന്‍ഡോ ബറ്റാലിയനുമായെത്താനായിരുന്നു അന്നത്തെ സൈനിക മേധാവി കത്തിലൂടെ തന്നോട് ആവശ്യപ്പെട്ടതെന്ന് പുസ്തകത്തില്‍ പറയുന്നു. അന്നത്തെ സൈനിക മേധാവി കൃഷ്ണസ്വാമി സുന്ദര്‍രാജി, ലഫറ്റ് ജനറല്‍ റൊഡ്രിഗസ് എന്നിവരായിരുന്നു അട്ടിമറി ശ്രമത്തിന് പിന്നില്‍. അന്ന് ഭരണപക്ഷത്തുള്ള ചില മുതിര്‍ന്ന നേതാക്കളും രാജീവ് ഗാന്ധിക്കെതിരായ ഈ നീക്കത്തിന് പിന്തുണ നല്‍കിയിരുന്നതായും പുസ്തകത്തിന്റെ പത്താം അധ്യായത്തില്‍ പറയുന്നു. അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനിക അട്ടിമറി നടത്തി ഭരണം ഏറ്റെടുക്കാമെന്ന് അവര്‍ ചിന്തിച്ചത്. പിന്നീട് ചില കാരണങ്ങളാല്‍ ശ്രമം അവര്‍ ഉപേക്ഷിക്കുകയായിരുന്നു-ഹൂണ്‍ പറഞ്ഞു.  എന്നാല്‍ വെളിപ്പെടുത്തല്‍ തെറ്റാണെന്നും അന്നത്തെ സൈനിക ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it