Business

രാജീവ്ഗാന്ധി വധം: തടവുകാരെ മോചിപ്പിക്കാന്‍ തമിഴ്‌നാടിന് അധികാരമില്ല- സുപ്രിംകോടതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഏഴു പ്രതികളെയും ഇപ്പോള്‍ വിട്ടയക്കരുതെന്ന് സുപ്രിംകോടതി. കേസില്‍ അന്തിമ ഉത്തരവ് പിന്നീടുണ്ടാവുമെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ തടവുശിക്ഷ അനുഭവിക്കണോ അതോ നിശ്ചിത വര്‍ഷത്തെ തടവാണോ എന്ന കാര്യത്തില്‍ ബെഞ്ചില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നു. ജീവപര്യന്തം എന്നാല്‍ മരണംവരെയുള്ള തടവുശിക്ഷയാണെന്ന് മൂന്നു ജഡ്ജിമാര്‍ വാദിച്ചപ്പോള്‍, ഇത്തരം കേസുകളില്‍ തടവുശിക്ഷയുടെ കാലാവധി ശിക്ഷ വിധിക്കുന്ന സമയത്തു തന്നെ വ്യക്തമാക്കണമെന്ന് മറ്റു രണ്ടുപേരും അഭിപ്രായപ്പെട്ടു.
സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ സംസ്ഥാന സര്‍ക്കാരിന് മോചിപ്പിക്കാന്‍€ആവില്ല. കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തിയ കേസില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കേന്ദ്രത്തിന്റെ അനുമതിയോടെ വിഷയത്തില്‍ തമിഴ്‌നാടിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
വധശിക്ഷ ഇളവു ചെയ്തു ജീവപര്യന്തമാക്കിയവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it