Flash News

ചാണ്ടി സുപ്രീം കോടതിയിലേക്ക്

ചാണ്ടി സുപ്രീം കോടതിയിലേക്ക്
X


കൊച്ചി : കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിലേക്ക്.
ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കുക എന്നാണ് റിപോര്‍ട്ടുകള്‍. ചാണ്ടി രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും തന്നോട് രാജിവെക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് വാദവുമായി മന്ത്രിസ്ഥാനത്ത് തുടരാന്‍ തന്നെയാണ് ചാണ്ടിയുടെ തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ സ്വമേധയാ രാജി വെക്കാന്‍ സാധ്യത കുറവാണെങ്കിലും ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചാണ്ടിയോട് രാജി ആവശ്യപ്പെടുമോ എ്ന്നാണ് രാഷ്ടീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it