രാജിവയ്ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കൊപ്പം താനും രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി പി ജെ ജോസഫ്. മാണിയുടെ രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ ബലിയാടാവേണ്ടതില്ല. ചര്‍ച്ചകളില്‍ ചില അഭിപ്രായ വ്യത്യാസമുണ്ടായി. തന്റെ രാജി വേണമെന്നും ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തില്‍ അതിനൊന്നും പ്രസക്തിയില്ല. മാണി സ്ഥാനമൊഴിഞ്ഞതോടെ ഒഴിവുവന്ന ധനവകുപ്പ് താന്‍ ഏറ്റെടുക്കില്ല. അക്കാര്യം മാണിയാണ് തീരുമാനിക്കേണ്ടതെന്നും ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it