രാജിവയ്ക്കില്ലെന്ന് ലൂയിസ് വാന്‍ഗാല്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിന്റെ പരിശീലകസ്ഥാനമൊഴിയില്ലെന്ന് കോച്ച് ലൂയിസ് വാന്‍ഗാല്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ കഴിഞ്ഞ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
''ചെല്‍സിക്കെതിരേ സമനില വഴങ്ങേണ്ടിവന്നെങ്കിലും ടീം ഉജ്ജ്വലമായി കളിച്ചു. താരങ്ങള്‍ ഇത്രയും നന്നായി കളിക്കുമ്പോള്‍ രാജിവയ്‌ക്കേണ്ട സാഹചര്യം തന്നെയില്ല. മാഞ്ചസ്റ്റര്‍ താരങ്ങളില്‍ നിന്നും ക്ലബ്ബ് അധികൃതരില്‍ നിന്നും മികച്ച പിന്തുണയാണ് എനിക്കു ലഭിക്കുന്നത്. താരങ്ങള്‍ ടീമിനായി ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ കോച്ചും അതു തന്നെയാണ് ചെയ്യുക'' - വാന്‍ഗാല്‍ വിശദമാക്കി.
Next Story

RELATED STORIES

Share it