രാജിയിലേക്ക് വഴിതുറന്നത് കുതിരക്കച്ചവട ടേപ്പ്

രാജിയിലേക്ക് വഴിതുറന്നത് കുതിരക്കച്ചവട ടേപ്പ്
X


ബംഗളൂരു: ഭൂരിപക്ഷം നേടാന്‍ ആവശ്യമായ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാനോ വിശ്വാസവോട്ടില്‍ നിന്ന് മാറ്റിനിര്‍ത്താനോ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെയും യെദ്യൂരപ്പ ക്യാംപ്. എന്നാല്‍, തന്ത്രപരമായ നീക്കങ്ങളില്‍ കോണ്‍ഗ്രസ്സും ജെഡിഎസും ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങള്‍ പുറത്തെത്തിച്ചതോടെ പ്രതീക്ഷകള്‍ പൊലിഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ബിജെപി നേതാക്കള്‍ കോഴയും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുന്നതിന്റെ അഞ്ച് ടേപ്പുകളാണ് ഇന്നലെ പുറത്തുവന്നത്. ഇതില്‍ യെദ്യൂരപ്പയുടെയും കര്‍ണാടക ചുമതലയുള്ള ബിജെപി നേതാവിന്റെയും സംഭാഷണങ്ങള്‍ കൂടി മാധ്യമങ്ങളില്‍ ചര്‍ച്ചയായത്  പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
ഇതോടെ വിശ്വാസവോട്ട് തേടി കൂടുതല്‍ നാണക്കേടിനു വഴിയൊരുക്കാതെ രാജിവയ്ക്കാന്‍ നരേന്ദ്ര മോദിയും അമിത്ഷായും യെദ്യൂരപ്പയോട് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍.
Next Story

RELATED STORIES

Share it