Flash News

രാജിപ്രഖ്യാപനം കണ്ണീര്‍പ്രസംഗത്തിനൊടുവില്‍ ; എണ്ണിയെണ്ണിപ്പറഞ്ഞ് യെദിയൂരപ്പ

രാജിപ്രഖ്യാപനം കണ്ണീര്‍പ്രസംഗത്തിനൊടുവില്‍ ; എണ്ണിയെണ്ണിപ്പറഞ്ഞ് യെദിയൂരപ്പ
X


ന്യൂഡല്‍ഹി/ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത് നിയമസഭയില്‍ വികാരാധീനനായി നടത്തിയ പ്രസംഗത്തിനൊടുവില്‍. കര്‍ഷകര്‍ക്കും നാടിനും വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു സഭയില്‍ യെദിയൂരപ്പയുടെ വികാരനിര്‍ഭരമായ രാജിപ്രസംഗം. എണ്ണം തികയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് വ്യക്തമായാല്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്വയം രാജിവച്ചൊഴിയാനുള്ള ആലോചന ബിജെപി ക്യാംപില്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. മുന്‍പ് പ്രധാനമന്ത്രി എ ബി വാജ്‌പേയി ചെയ്തതു പോലെ വികാര നിര്‍ഭരമായ ഒരു പ്രസംഗം നടത്തി രാജിവയ്ക്കുക എന്ന ഈ പദ്ധതിയുടെ ഭാഗമായിരുന്നു ഈ കണ്ണീര്‍ പ്രസംഗം.
'കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ താന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചുവെന്നും ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും മറക്കാന്‍ കഴിയില്ലെന്നും യെദിയൂരപ്പ പറഞ്ഞു. ജനങ്ങള്‍ തങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ആറര കോടി ജനങ്ങള്‍ പിന്തുണച്ചത് ബിജെപിയെ ആണന്നും യെദിയൂരപ്പ അവകാശപ്പെട്ടു. കോണ്‍ഗ്രസിനും ജനതാദളിനും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.
Next Story

RELATED STORIES

Share it