രാജസ്ഥാന് ബിജെപിയില്‍ തമ്മിലടി
BY kasim kzm6 Feb 2018 3:14 AM GMT
kasim kzm6 Feb 2018 3:14 AM GMT
ജെയ്പൂര്‍: ഉപതിരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിക്കു പിന്നാലെ രാജസ്ഥാന് ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന അജ്മീര്‍, അല്‍വാര്‍ ലോക്സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലും ബിജെപി കോണ്‍ഗ്രസ്സിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. സിറ്റിങ് സീറ്റുകളിലെ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാനത്തെ വസുന്ധര രാജെ വിരുദ്ധ ക്യാംപ് ഉപതിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരികയായിരുന്നു. ബിജെപി എംഎല്‍എമാര്‍ പങ്കെടുത്ത ഞായറാഴ്ചയിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരിച്ചടിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തിരിച്ചുവരണമെന്നും എംഎല്‍എമാര്‍ വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT