രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ഥികളാവാന്‍ വന്‍ തിരക്ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവാന്‍ കോണ്‍ഗ്രസ്സില്‍ പോരാട്ടം. സ്ഥാനാര്‍ഥികളാവാനുള്ള മല്‍സരമാണ് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നീ പ്രമുഖരെ അണിനിരത്തിയുള്ള പാര്‍ട്ടിയിലെ ചേരിപ്പോര് അവസാനിപ്പിച്ചെങ്കിലും ടിക്കറ്റിനു വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 200 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ 7നാണ് വോട്ടെടുപ്പ്.
പുറത്തുനിന്നുള്ളവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളെ പ്രാദേശികതലത്തില്‍ തീരുമാനിക്കുന്നത് തിരിച്ചടിയാവുമെന്നാണു നേതാക്കള്‍ പറയുന്നത്. ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

Next Story

RELATED STORIES

Share it