Flash News

രാജസ്ഥാന്‍ : ഉറങ്ങിക്കിടന്ന അഞ്ചുപേരെ കൊലപ്പെടുത്തി



ജയ്പൂര്‍: രാജസ്ഥാനിലെ അള്‍വാര്‍ നഗരത്തില്‍ ഉറങ്ങിക്കിടന്ന പിതാവിനെയും അദ്ദേഹത്തിന്റെ മക്കളടക്കം നാല് കുട്ടികളെയും കൊലപ്പെടുത്തി. ബന്‍വര്‍ലി ലാല്‍ (45), അദ്ദേഹത്തിന്റെ പുത്രന്‍മാരായ അജു, ഹാപ്പി, അനന്തരവന്‍മാരായ അമന്‍, നിക്കി എന്നിവരെയാണ് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് മൃഗീയമായി കൊലപ്പെടുത്തിയത്.അഞ്ചുപേരും വാടക വീട്ടില്‍ ഒരേമുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ബന്‍വര്‍ലിയുടെ ഭാര്യയും ഭാര്യാസഹോദരിയും സംഭവം നടക്കുന്ന സമയത്ത് മറ്റൊരു മുറിയിലായിരുന്നു കിടന്നുറങ്ങിയത്. രാവിലെയാണ് അഞ്ചുപേരെയും രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ പോലിസ് കേസെടുത്തു. കൊലയാളികളെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ തുടങ്ങി.
Next Story

RELATED STORIES

Share it