Flash News

രാജസ്ഥാനില്‍ 11ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ആര്‍എസ്എസ് മുഖ്യന്റെ ലേഖനം പാഠ്യവിഷയം

രാജസ്ഥാനില്‍ 11ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ആര്‍എസ്എസ് മുഖ്യന്റെ  ലേഖനം പാഠ്യവിഷയം
X
sudarshan

ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ പാഠ്യവിഷയങ്ങളും കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ട തുടരുന്നു. മുന്‍ ആര്‍എസ്എസ് മുഖ്യന്‍  അന്തരിച്ച കെ എസ് സുദര്‍ശന്റെ ലേഖനമാണ് 11 ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധരാ ആര്‍ പര്യവന്‍ അഥവാ ഭൂമിയും പരിസ്ഥിതിയും എന്ന പാഠത്തിലാണ് സുദര്‍ശന്റെ ലേഖനം നല്‍കിയിരിക്കുന്നത്. പരിസ്ഥിതി അവബോധമുണ്ടാക്കാന്‍ എന്ന പേരിലാണ് വസുന്ധരാ രാജെ സര്‍ക്കാരിന്റെ ഈ പുതിയ നയം.
1998ല്‍ ഈ ലേഖനം സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരവധി എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.
നേരത്തെ രാജ്യത്തെ ഐഐറ്റികളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണമെന്ന മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ തങ്ങളുടെ ഗവേഷണത്തില്‍  ഉള്‍പ്പെടുത്താന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍  നിര്‍ദേശം നല്‍കിയതും കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ടയുടെ ഭാഗമായിരുന്നു.
Next Story

RELATED STORIES

Share it