രാജസ്ഥാനില്‍ വസുന്ധര രാജെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വസുന്ധര രാജെ തന്നെയാവും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് വസുന്ധര തന്നെ നേതൃത്വം നല്‍കുമെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബിജെപി സംസ്ഥാന സമിതി യോഗത്തിനുശേഷം അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തു മാത്രമല്ല, കേന്ദ്രത്തിലും ബിജെപി അധികാരത്തിലേറാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it