രാജസ്ഥാനില്‍ ദുരഭിമാന കൊല; ഇതര ജാതിക്കാരനെ വിവാഹംചെയ്ത യുവതിയെ ബന്ധുക്കള്‍ ചുട്ടുകൊന്നു

ജയ്പൂര്‍: ഇതര ജാതിക്കാരനെ പ്രണയിച്ചു വിവാഹംചെയ്ത സഹോദരിയെ സഹോദരനും ബന്ധുക്കളും പരസ്യമായി ചുട്ടുകൊന്നു. എട്ടുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി ആദ്യമായി വീട്ടിലെത്തിയപ്പോഴാണ് ദുരഭിമാനത്തിന്റെ പേരില്‍ കൊലപാതകം നടത്തിയത്. രാജസ്ഥാനിലെ പച്ച്‌ലാസ ഗ്രാമത്തിലാണു സംഭവം.
രമ കന്‍വാര്‍ എന്ന യുവതിയാണു കൊല്ലപ്പെട്ടത്. എട്ടു വര്‍ഷം മുമ്പാണ് ഇവര്‍ പ്രകാശ് സേവക് എന്ന യുവാവിനോടൊത്ത് ഒളിച്ചോടിയത്. എട്ടുവര്‍ഷം മറ്റെവിടെയോ ഭര്‍ത്താവിനൊപ്പം താമസിച്ച യുവതി മാതാപിതാക്കളെയും ബന്ധുക്കളെയും കാണാനാണു വീട്ടിലെത്തിയത്. കൂടെ ഭര്‍ത്താവുണ്ടായിരുന്നില്ല. ബന്ധുക്കള്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്തിറക്കി റോഡില്‍ വച്ച് കത്തിക്കുകയായിരുന്നു. അന്ന് രാത്രിതന്നെ അന്ത്യകര്‍മങ്ങളും നടത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ ലക്ഷ്മണ്‍ സിങ് അടക്കം ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it