രാജസ്ഥാനില്‍ ദലിത് ബാലന്മാരെ നഗ്നരാക്കി മര്‍ദ്ദിച്ചു

ജയ്പൂര്‍: മോട്ടോര്‍സൈക്കിള്‍ മോഷണമാരോപിച്ച് പ്രായപൂര്‍ത്തിയാവാത്ത മൂന്നു ദലിത് ബാലന്മാരെ ജനക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലാണു സംഭവം. മൂവരെയും നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതിന് കുട്ടികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന് ദലിതുകളോടുള്ള മനോഭാവമാണ് സംഭവം വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, സംഭവത്തിന് ജാതിനിറമില്ലെന്നും അറസ്റ്റിലായവരില്‍ മൂന്നുപേര്‍ ദലിതുകളാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it