രാജസ്ഥാനില്‍ തനിച്ച് മല്‍സരിക്കും: കോണ്‍ഗ്രസ്

ജയ്പൂര്‍: ഇത്തവണത്തെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിച്ചു മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് രണ്ടു പാര്‍ട്ടികള്‍ക്ക് മാത്രമാണ് സ്വാധീനമുള്ളത്. അതു കൊണ്ട് തന്നെ ഇവിടെ തനിച്ചു മല്‍സരിച്ച് കോണ്‍ഗ്രസ്സിന് ബിജെപി തോല്‍പിക്കാന്‍ സാധിക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് ഒരുവിധ സഖ്യത്തിന്റെയും ആവശ്യമില്ല. സംസ്ഥാനത്ത് നടന്ന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിയുടെ ശക്തി ചോര്‍ന്നതിന്റെ അടയാളമാണ്.
ബിജെപി ഇതുവരെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും കാര്‍ഷിക മേഖലയും കര്‍ഷകരും വലിയ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഇതുവരെ രാജസ്ഥാനില്‍ മാത്രം 150 കര്‍ഷകരാണ് ജീവനൊടുക്കിയത്. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല. ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. എല്ലാ ബിജെപി വിരുദ്ധ സഖ്യത്തിന്റെയും അമരത്ത് കോണ്‍ഗ്രസ്സുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Next Story

RELATED STORIES

Share it