kannur local

രാജസ്ഥാനിലെ അരും കൊലയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധം

കണ്ണൂര്‍: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ നാടെങ്ങും എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാര ശക്തികളുടെയും ക്രൂരതയ്‌ക്കെതിരേ പ്രതിഷേധമിരമ്പി.
ലൗജിഹാദെന്ന കള്ളക്കഥയുടെയും മറ്റും പേരില്‍ തുടര്‍ച്ചയായി മുസ്‌ലിം യുവാക്കളെ തല്ലിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്യുമ്പോള്‍ ഭരണകൂടം മൗനംപാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന്  വ്യക്തമാക്കി.
എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ പ്രകടനത്തിനുജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറി പി കെ ഫാറൂഖ്, എസ് നൂറുദ്ദീന്‍, പി പി അബ്ദുല്ല, റിയാസ് നാലകത്ത് നേതൃത്വം നല്‍കി. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍, സെക്രട്ടറി സി ഇര്‍ഷാദ്, എം മുഹമ്മദലി നേതൃത്വം നല്‍കി .
കമ്പില്‍ സലഫി മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ടൗണില്‍ സമാപിച്ചു. എ കമറുദ്ദീന്‍, അശ്‌റഫ്, എം ഷൗക്കത്തലി നേതൃത്വം നല്‍കി.
നാറാത്ത് ബസാറില്‍ നടന്ന പ്രകടനത്തിനു എ പി മുസ്തഫ, പി പി അബ്ദുല്‍ഖാദര്‍, പി പി മുഹമ്മദ് റാഫി, പി പി ഷിഹാബ് എന്നിവരും കണ്ണാടിപ്പറമ്പില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സി അമീര്‍, കാട്ടാമ്പള്ളിയില്‍ നൗഷാദ് പുന്നക്കല്‍, നവാസ് നായക്കന്‍ എന്നിവരും നേതൃത്വം നല്‍കി.
എസ്ഡിപിഐ ധര്‍മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് കുളം ബസാറിലും പറമ്പായിയിലും പ്രതിഷേധ പ്രകടനം നടത്തി. മുഴപ്പിലങ്ങാട്ട് മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, പി ടി വി ഷംസീര്‍, ടി സി നിബ്രാസ് നേതൃത്വം നല്‍കി. പറമ്പായിയില്‍ മുഹമ്മദലി, സിറാജ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it