Flash News

'രാജമാണിക്യം റിപോര്‍ട്ട് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക'



കോഴിക്കോട്: ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തക കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന എം ജി രാജമാണിക്യം കമ്മീഷന്‍ റിപോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍മജീദ് ഫൈസി.ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് പ്ര കാരം  വിദേശികള്‍ കൈവശം വച്ചിരിക്കുന്ന തോട്ടഭൂമികള്‍ സര്‍ക്കാരിന്റേതാണെന്നും അത് ഏറ്റെടുക്കണമെന്നുമാണ്  റിപോര്‍ട്ടിലുള്ളത്. കേരളത്തിനനുകൂലമായ ഈ ശുപാര്‍ശയാണ് നിയമവകുപ്പ് സെക്രട്ടറി  അട്ടിമറിക്കുന്നത്.  രാജമാണിക്യം റിപോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് നിയമ സെക്രട്ടറി ഇത്തരമൊരു റിപോര്‍ട്ട് സമര്‍പ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it