Second edit

രാജപൈതൃകം

രാജകുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അതോടെ രാജകീയ പദവി നഷ്ടമാവും. രാജഭരണം നിലനില്‍ക്കുന്ന പല രാജ്യങ്ങളിലും ഇതാണ് അലിഖിത നിയമം. ഏഷ്യയില്‍ രാജാവ് ഭരണത്തലവനായിരിക്കുന്ന രാജ്യങ്ങള്‍ പലതുണ്ട്. ജപ്പാനും തായ്‌ലന്‍ഡും അത്തരത്തില്‍പെടുന്നു. രണ്ടു രാജ്യത്തും സ്ത്രീകള്‍ക്ക് രാജകുടുംബത്തില്‍ നിന്നേ വിവാഹം പാടുള്ളൂ.ഈയിടെ ജപ്പാനിലെ ഒരു രാജകുമാരി സാധാരണക്കാരനായ യുവാവിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തു. പക്ഷേ, പാരമ്പര്യനിയമങ്ങള്‍ മാറ്റിയെഴുതി രാജകുമാരിയെ തല്‍സ്ഥാനത്തു നിലനിര്‍ത്താനാണ് ഇപ്പോള്‍ ജാപ്പനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിപ്പിലെത്തുകയുണ്ടായി. വൈകാതെ നിയമം പാര്‍ലമെന്റില്‍ വരുമെന്നാണ് വാര്‍ത്തകള്‍.പഴയ രീതികള്‍ മാറ്റാന്‍ അവരെ പ്രേരിപ്പിക്കുന്നത് രാജകുടുംബത്തിലെ അംഗത്വക്ഷാമം തന്നെ. ഇപ്പോഴത്തെ രാജാവ് അകിഹിതോയും റാണി മിച്ചികോയും പ്രായാധിക്യം കാരണം തങ്ങളുടെ പദവിയില്‍നിന്ന് ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാജാവാണെങ്കിലും ഭാരിച്ച ചുമതലകള്‍ ഇനിയും വയ്യ എന്നാണ് അകിഹിതോയും പത്‌നിയും പറയുന്നത്. പകരം വരാന്‍ യുവതലമുറയില്‍ ആള്‍ കുറവ്. രാജവംശം കുറ്റിയറ്റുപോയേക്കുമെന്ന് ജപ്പാന്‍കാര്‍ക്ക് ഭയം. അതിനാല്‍ രാജകുമാരിയില്‍ സാധാരണക്കാരന് ജനിക്കുന്ന കുഞ്ഞും രാജകുടുംബത്തിലെ അംഗം തന്നെ എന്ന നിലപാടിലേക്കു മാറുകയാണ് ജപ്പാന്‍.
Next Story

RELATED STORIES

Share it