kasaragod local

രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ്്: സമ്മര്‍ദം തുടരുമെന്ന് ഗവര്‍ണര്‍

കാസര്‍കോട്്: രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തനിക്ക് നല്‍കിയ നിവേദനം കേന്ദ്ര റെയില്‍വേമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും താമസിയാതെ നടപടിയുണ്ടാവുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചതായും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോകുന്ന രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാവില്ല. കേന്ദ്രസര്‍വകലാശാല, സിപിസിആര്‍ഐ തുടങ്ങിയ നിരവധി കേന്ദ്ര സ്ഥാപനങ്ങളും കാസര്‍കോട് ജില്ലാ ആസ്ഥാനവുമായ കാസര്‍കോട്ട് ഈ ട്രെയിനിന് സ്‌റ്റോപ്പ് അനിവാര്യമാണ്. തനിക്ക് എംഎല്‍എ നല്‍കിയ നിവേദനം തന്റെ ലെറ്റര്‍പാഡില്‍ ശുപാര്‍ശ ചെയ്ത് റെയില്‍വേ മന്ത്രിക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ എംപിയാണ് സമ്മര്‍ദ്ദം ചെലുത്തേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം ഡല്‍ഹിയില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കേണ്ടുന്ന എംപി ഇതിന് സമയം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെ യോഗത്തില്‍ പോലും എംപിയെ കാണാനില്ല. എംപിമാര്‍ക്ക് രാജ്യത്തെ ഏതുസര്‍ക്കാര്‍ ഓഫിസുകളില്‍ കയറി സമ്മര്‍ദ്ദം ചെലുത്താന്‍ അവകാശമുണ്ട്-അദ്ദേഹം പറഞ്ഞു. കാസര്‍കോട് കോടതിക്ക് കോണ്‍ഫറന്‍സ് ഹാള്‍ ഇല്ലാത്തത് അപമാനമാണ്. എംപി, എംഎല്‍എ ഫണ്ടുകള്‍ ഇതിന് ചെലവഴിക്കണം-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it