Gulf

രാജകീയ സ്വീകരണം ഒരുക്കി എയര്‍ ഇന്ത്യ ദുബയില്‍ വനിതാദിനം ആചരിച്ചു

രാജകീയ സ്വീകരണം ഒരുക്കി എയര്‍ ഇന്ത്യ ദുബയില്‍ വനിതാദിനം ആചരിച്ചു
X
ദുബയ്: വനിതാ യാത്രക്കാര്‍ക്ക് രാജകീയ സ്വീകരണം നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബയില്‍ വനിതാ ദിനം ആചരിച്ചു. ദുബയ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ എയര്‍പോര്‍ട്ട് മാനേജരായ പ്രിയാ കണ്ണന്റെ നേതൃത്വത്തില്‍ വനിതാ യാത്രക്കാര്‍ക്ക് പ്രത്യേക ആശംസാ കാര്‍ഡും മധുരവും നല്‍കി സ്വീകരിച്ച ശേഷം 260 യാത്രക്കാര്‍ക്ക് പ്രത്യേക ബോര്‍ഡിംഗ് പാസ്സും വിമാനത്തില്‍ പ്രത്യേക സീറ്റും ഒരുക്കിയാണ് ആനയിച്ചത്്. ദുബയില്‍ നിന്നും മംഗളൂരു, കൊച്ചി, ഡല്‍ഹി, മുംബൈ എന്നീ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലെ ക്യാപ്റ്റന്‍ അടക്കമുള്ള എല്ലാ ജീവനക്കാരും വനിതകളായിരുന്നുവെന്ന് എയര്‍ ഇന്ത്യ ദുബയ് ആന്റ് നോര്‍ത്തേണ്‍ എമിറേറ്റസ് മാനേജര്‍ സാക്കത് സരണ്‍ പറഞ്ഞു. ചാമിലി, മഞ്ചിരി എന്നീ വനിതാ പൈലറ്റുമാര്‍ പറത്തിയ ദുബയ് കൊച്ചി വിമാനത്തില്‍ സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതിജ രാജ്, അനീഷ എന്നിവരായിരുന്നു മറ്റു ജീവനക്കാര്‍. 12 ശതമാനം വനിതാ പൈലറ്റുമാരുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ജീവനക്കാരില്‍ 40 ശതമാനവും മഹിളകളാണ്. 2005 ല്‍ ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് നിലവില്‍ ആഴ്ചയില്‍ 561 സര്‍വ്വീസുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 34 ലക്ഷം പേരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വഴി യാത്ര ചെയ്തത്.



Next Story

RELATED STORIES

Share it