Flash News

രാംനാഥ് കോവിന്ദ് ഗവര്‍ണര്‍സ്ഥാനം രാജിവച്ചു



ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍സ്ഥാനം രാംനാഥ് കോവിന്ദ് രാജിവച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്  രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോവിന്ദിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്കാണ് ബിഹാര്‍ ഗവര്‍ണറുടെ ചുമതല. തിങ്കളാഴ്ചയാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രണ്ടുതവണ ബിജെപിയുടെ രാജ്യസഭാംഗമായ കോവിന്ദ്, ദലിത് നേതാവുമാണ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷം കോവിന്ദ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it