Flash News

രാംദേവ് പ്രധാനമന്ത്രിയായാലും അത്ഭുതമില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം

രാംദേവ് പ്രധാനമന്ത്രിയായാലും അത്ഭുതമില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം
X


ന്യൂയോര്‍ക്ക് : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ബാബാ രാംദേവും ഒരു നാള്‍ അധികാരത്തിലേറിയാല്‍ അല്‍ഭുതപ്പെടാനില്ലെന്ന്  ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം. The Billionaire Yogi Behind Modi's Rise എന്ന പേരില്‍ രാംദേവിന്റെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് വിശദമായി വിശകലനം ചെയ്യുന്ന ലേഖനത്തിലാണ് ട്രംപും രാംദേവും തമ്മിലുള്ള സമാനതകളെ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും ന്യൂയോര്‍ക്ക് ടൈംസിന്റെ ബെയ്‌റൂട്ട് ബ്യൂറോ തലവനുമായിരുന്ന റോബര്‍ട്ട് എഫ് വോര്‍ത്ത്
ആണ് ലേഖനം എഴുതിയിട്ടുള്ളത്.
ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായതുപോലെ രാംദേവ് ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്താമെന്നും ലേഖനത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നു. യോഗയെയും ജനപ്രിയ ഹിന്ദുത്വത്തെയും റീബ്രാന്‍ഡ് ചെയ്യുന്നതില്‍ രാംദേവ് വിജയിച്ചതായി വിലയിരുത്തുന്ന ലേഖനം  രാംദേവ് ട്രംപിനെപ്പോലെതന്നെ വലിയൊരു കച്ചവട സാമ്രാജ്യത്തിന്റെ മേധാവിയാണെന്നും താരതമ്യം ചെയ്യുന്നു. ടെലിവിഷന്‍ പരിപാടികളില്‍ പൊങ്ങച്ചം പറയുന്നതിലും ആളുകളെ കയ്യിലെടുക്കുന്നതിലും ട്രംപിനെപ്പോലെ രാംദേവ് സമര്‍ഥനാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്്്. ബിജെപി നേതാക്കളുമായും അധികാരകേന്ദ്രങ്ങളുമായും രാംദേവിനുള്ള ബന്്ധങ്ങള്‍ യോഗഗുരുവിന്റെ വളര്‍ച്ചയുടെ ചരിത്രത്തോടൊപ്പം ലേഖനം ചര്‍ച്ചചെയ്യുന്നുണ്ട്്. തന്റെ മുഖം ഇന്ത്യയിലെല്ലായിടത്തും ബ്രാന്‍ഡ് ചെയ്യാനുള്ള അവസരം രാംദേവ് പാഴാക്കില്ലെന്ന്്് ലേഖനം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it