Flash News

രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സിനും മരുന്നിനും പിറകെ നെയ്യും വിവാദത്തില്‍

രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സിനും മരുന്നിനും പിറകെ നെയ്യും വിവാദത്തില്‍
X
pathanjali

[related]

ന്യൂഡല്‍ഹി: പതഞ്ജലി ന്യൂഡല്‍സിനും ലേഹ്യത്തിനും പിറകെ നെയ്യും വിവാദത്തില്‍. പതഞ്ജലി നെയ്യില്‍ നിറം ചേര്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരിക്കുകയാണ്.പതഞ്ജലി പശുവിന്‍ നെയ്യില്‍ ഫംഗസ് കണ്ടതിനെ തുടര്‍ന്ന് ലക്‌നൗ സ്വദേശിയായ യോഗേഷ് മിശ്രയാണ് ഭക്ഷ്യവകുപ്പിന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെയ്യില്‍ നിറം നല്‍കുന്ന മിശ്രിതം കൂട്ടിചേര്‍ക്കുന്നതായി കണ്ടെത്തിയത്.

ghee

നേരത്തെ പതഞ്ജലി ന്യൂഡില്‍സില്‍ നിരോധിത മിശ്രിതം ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ആയൂര്‍വേദ ലേഹ്യത്തിനെതിരേയും പരാതി വന്നിരുന്നു. യോഗാ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ളതാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍. പതഞ്ജലി  ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ രാജ്യം സ്‌നേഹം കൂട്ടിക്കുഴച്ച പരസ്യങ്ങള്‍ നല്‍കിയത്  ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

baba-ramdev
Next Story

RELATED STORIES

Share it