Flash News

രാംദേവിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി

ന്യൂഡല്‍ഹി: വിവാദ യോഗാ ഗുരുവും പത്ഞജലി ഹെര്‍ബല്‍ ആയുര്‍വേദിക് സ്ഥാപകനുമായ ബാബാ രാംദേവിനെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അനുയായി ആയ യുവതി. മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തില്‍ രാംദേവിന് പങ്കുണ്ടെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഡോ. മീര എന്ന യുവതി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചത്. രാംദേവിനെതിരേയുള്ള തന്റെ ആരോപണങ്ങള്‍ 44 പേജുള്ള ഒരു കത്താക്കി പ്രധാനമന്ത്രിക്കയച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും യുവതി ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. ഗുരു രാജീവ് ദീക്ഷിതിനെ ഇവര്‍ തന്നെ കൊലപ്പെടുത്തിയതാണെന്നുള്ള തെളിവുകളുമായി പലയിടത്തും ചെന്നെങ്കിലും ആരും കാര്യമായി എടുത്തില്ലെന്നും ഇവര്‍ പറയുന്നു.
ഹരിദ്വാര്‍ സ്വദേശിയായ താന്‍ സന്ന്യാസി ആവണമെന്ന ആഗ്രഹത്തോടെയാണ് രാംദേവിനൊപ്പം ചേര്‍ന്നത്. അതോടെയാണ് അവിടെ എന്താണു നടക്കുന്നതെന്ന് മനസ്സിലായത്. രാജ്യത്തെ കൊള്ളയടിക്കാന്‍ സന്ന്യാസിയായി വേഷം ധരിച്ചെത്തിയ ക്രിമിനലുകളാണ് അവിടെ മൊത്തം.
2010ലാണ് ചണ്ഡീഗഡില്‍ വച്ച് പതഞ്ജലി എന്ന ആശയം രൂപീകരിച്ച ദീക്ഷിത് കൊല്ലപ്പെടുന്നത്. രാംദേവിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നെങ്കിലും അയാള്‍ ഇതെല്ലാം തന്നെ കുടുക്കാനുള്ള ചിലരുടെ ശ്രമങ്ങളാണെന്നു പറഞ്ഞ് തടിയൂരി. അതേസമയം, ആത്മഹത്യയാണെന്നു പറയുന്ന ദീക്ഷിതിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നല്‍കാന്‍ ഇതുവരെ രാംദേവും സംഘവും തയ്യാറായിട്ടില്ല.
പതഞ്ജലിയുടെ നിര്‍മാണയൂനിറ്റില്‍ ഞാനും ഉണ്ടായിരുന്നു. വ്യാജ ഉല്‍പന്നങ്ങളാണ് പതഞ്ജലി എന്ന ബ്രാന്‍ഡിനു കീഴില്‍ വിറ്റഴിക്കുന്നത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ഒരു സന്ന്യാസിയുടെ ജീവിതം നയിക്കുന്നുവെന്നുമാണ് അയാള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ സേവിക്കാന്‍ നിരവധി ഹണിപ്രീതുമാരുണ്ട്. കോടിക്കണക്കിനു രൂപയാണ് രാംദേവ് ഓരോ മാസവും മാധ്യമങ്ങള്‍ക്കു നല്‍കുന്നത്. പുനിയ പ്രസുന്‍ ബജ്‌പേയി പോലുള്ള മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. രാംദേവിനെതിരേ താന്‍ നല്‍കിയ മൂന്നു കേസുകള്‍ കോടതിയില്‍ നിലവിലുണ്ട്. അതില്‍ രണ്ടു കേസുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതില്‍ ഒന്നു ചിലര്‍ മുക്കി. അതിനെ കുറിച്ച് അറിയാനായി ഞാന്‍ ആര്‍ടിഐ ഫയല്‍ ചെയ്തു. മന്ത്രിയെ കണ്ടു. അതിനു പിന്നാലെ കേസ് കോടതിക്കു മുന്നില്‍ വന്നിട്ടുണ്ടെന്നും യുവതി പറയുന്നു.
Next Story

RELATED STORIES

Share it