രഹസ്യാന്വേഷണ സംവിധാനം അഴിച്ചു പണിയുന്നു

കൊല്‍ക്കത്ത: അസന്‍സോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ സംവിധാനം സര്‍ക്കാര്‍ ഉടച്ചു വാര്‍ക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ താഴെതട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തും. റാണിഗഞ്ച്- അസന്‍സോള്‍ പോലുള്ള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് പ്രാദേശിക തലത്തിലെ ഏജന്‍സികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. നിലവിലെ പ്രവര്‍ത്തനങ്ങളുടെ അപര്യാപതത മറികടക്കാന്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
2014ലെ ഖാഖല്‍ഗണ്ഡ് സ്‌ഫോടനം നടന്നതു മുതല്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രാദേശിക തലത്തില്‍ തന്നെ കാര്യക്ഷമായി പ്രവത്തിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒരോ പോലിസ് ജില്ല കേന്ദ്രീകരിച്ചും ലോക്കല്‍ ഇന്റലിജന്‍സ് യൂനിറ്റ്(എല്‍ഐയു) സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സേനയിലെ ചില മാറ്റങ്ങള്‍ ഇത്തരം യൂനിറ്റുകളില്‍ ഉദ്യോഗസ്ഥരുടെ അഭാവം ഉണ്ടാവാന്‍ ഇടയാക്കി.
രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളെതുടര്‍ന്ന് പ്രാദേശികതലത്തില്‍ വീണ്ടും ലോക്കല്‍ ഇന്റലിജന്‍സ് യൂനിറ്റുകള്‍ കാര്യക്ഷമാക്കാന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, 2016ന് ശേഷം സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങള്‍ മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരം ഉണ്ടാക്കിയതാണെന്നും പലപ്പോഴും ചെറിയ സംഭവങ്ങള്‍ പോലും മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it