രമേഷ് പവാര്‍ വിരമിക്കുന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രമേഷ് പവാര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. എന്നാല്‍, മാസ്റ്റേഴ്‌സ് ചാംപ്യന്‍സ് ലീഗില്‍ കളിക്കുമെന്ന് 37 കാരനായ മുംബൈ താരം അറിയിച്ചു.
ഇന്ത്യക്കു വേണ്ടി രണ്ട് ടെസ്റ്റുകളിലും 31 ഏകദിന മല്‍സരങ്ങളിലും പവാര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് ആറും ഏകദിനത്തില്‍ നിന്ന് 34ഉം വിക്കറ്റുകള്‍ താരം ദേശീയ ടീമിനു വേണ്ടി നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 442 വിക്കറ്റുകള്‍ നേടിയ പവാര്‍ രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മല്‍സരത്തിനു ശേഷം മുംബൈ ജഴ്‌സിയോടും വിടപറയും.
Next Story

RELATED STORIES

Share it