രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അഹ്മദ് പട്ടേല്‍, എ കെ ആന്റണി എന്നിവരുമായി ചര്‍ച്ച നടത്തി. തന്റെ കത്തിലെ ഉള്ളടക്കം ഐ ഗ്രൂപ്പിന്റെ വികാരമാണെന്നു ഹൈക്കമാന്‍ഡിനെ ചെന്നിത്തല അറിയിച്ചതായാണ് സൂചന.
കത്തില്‍ പോലിസ് അന്വേഷണത്തിനൊപ്പം പാര്‍ട്ടി അന്വേഷണവും നടത്തണമെന്ന വി എം സുധീരന്റെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അത് ഹൈക്കമാന്‍ഡിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നു ചെന്നിത്തല വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിപ്പിക്കാനായിരിക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം.
Next Story

RELATED STORIES

Share it