palakkad local

രമേശ് ചെന്നിത്തലയും ഇടതു നേതാക്കളും അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചു



കൊല്ലങ്കോട്: അംബേദ്കര്‍ കോളനിയില്‍ 12 ദിവസമായി നീണ്ടു നില്‍ക്കുന്ന പ്രശ്‌നം  നേരിട്ടറിയുന്നതിനും കോളനിവാസിക ളുടെ പരാതി കേള്‍ക്കുന്നതിനുമായി ഇടതു നേതാക്കളും   പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും സന്ദര്‍ശനം നടത്തി. അംബേദ്കര്‍ കോളനിയില്‍ അയിത്തവും ജാതീയ വേര്‍തിരിവും ഇപ്പോഴും ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടലുളവാകുകയാണ്. ഇത് പ്രബുദ്ധ കേരളത്തിന് അപമാനമാണ് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. എംഎല്‍എ മാരായ പി സി വിഷ്ണുനാഥ്,ഷാഫി പറമ്പില്‍, കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ശ്രീകണ്ഠന്‍, വി എസ് വിജയരാഘവന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും  സംബന്ധിച്ചു. കോളനിയില്‍  ജാതി പ്രശ്‌നം എന്ന പേരില്‍ ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. ജില്ലാ ഭരണകൂടം ഈ വിഷയത്തില്‍ ഇടപെട്ട് ഇരു വിഭാഗക്കാരേയും വിളിച്ച് ചേര്‍ത്ത് റവന്യൂ പോലിസ് പട്ടികജാതി വകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംയോജിച്ച് 19ന് ചര്‍ച്ച ചെയ്യുമെന്നു എംബി രാജേഷ് എം പി പറഞ്ഞു. കോളനിയില്‍ ജാതീയ വേര്‍തിരിവില്‍ പ്രശ്‌നങ്ങളില്ല. എംഎല്‍എമാരായ കെ ബാബു, കെ ഡി പ്രസേനന്‍ കെ വി വിജയദാസ് പി കെ ശശി, മുഹമ്മദ് മുഹസീന്‍, സി പി എം ജില്ല സെക്രട്ടറി സി കെ രാജേന്ദ്രന്‍, സി പി ഐ നേതാവ് വി ചാമുണ്ണി, ശാന്തകുമാരി, ശാരത തുളസിദാസ്,  ബേബി സുധ, തിരുചന്ദ്രന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it