Flash News

രത്തന്‍ ടാറ്റ രഹസ്യമായി പാകിസ്താനിലെത്തി നിക്ഷേപവാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തല്‍

ലാഹോര്‍ : വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ 2005ല്‍ രഹസ്യമായി പാകിസ്താന്‍ സന്ദര്‍ശിച്ച് അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തായി ഇന്ത്യയിലെ മുന്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അസീസ് അഹമദ് ഖാന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പദ്ധതി നടപ്പാക്കാനായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മോഡി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യാപാക് ബന്ധങ്ങള്‍ വഷളായതെന്നും അസീസ് ഖാന്‍ പറഞ്ഞു.

പാകിസ്താന്‍ സ്റ്റഡി സെന്ററും പാകിസ്താന്‍ നാഷണല്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ഒരു വട്ടമേശചര്‍ച്ചയിലാണ് ഖാന്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാകിസ്താനും പരസ്പരം കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള വ്യാപാരബന്ധം കൊണ്ടു ദോഷഫലമൊന്നും ഉണ്ടാകാത്തതു പോലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളും പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കില്ല.വ്യാപാര ബന്ധങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പിരിമുറുക്കത്തില്‍ അയവുവരുത്തുമെന്നും മറ്റു പല പ്രധാന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it