രണ്ട് സ്‌കൂളുകള്‍ കൂടി പൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ രണ്ട് സ്‌കൂളുകള്‍കൂടി അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം. കോഴിക്കോട് ജില്ലയിലെ പാലാട്ട്, മലപ്പുറത്തെ മങ്ങാട്ടുമുറി സ്‌കൂളുകള്‍ പൂട്ടണമെന്നാണു വിധി. ഇതുസംബന്ധിച്ചു കോടതിയുടെ നേരത്തെയുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും അടച്ചുപൂട്ടല്‍ നടപടിക്രമങ്ങള്‍ക്കു മതിയായ പോലിസ് സംരക്ഷണം നല്‍കാനും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍ദേശിച്ചു. പ്രദേശവാസികളുടെ എതിര്‍പ്പുമൂലം കോടതി ഉത്തരവു നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് എഇഒമാര്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് പോലിസ് സഹായത്തോടെ ഉത്തരവ് നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ കേസിന് സമാനമായ കേസുകളിലാണു കോടതി ഉത്തരവ്. തൃശൂര്‍ കിനാശ്ശേരി സ്‌കൂള്‍ അടച്ചുപൂട്ടിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it