രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ബര്‍ദ്വാന്‍: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഖണ്ഡഘോഷ് മണ്ഡലത്തിലെ ലോധ്‌നയിലാണു സംഭവം. സിപിഎമ്മിന്റെ പോളിങ് ഏജന്റ് എസ് കെ ഫൈസല്‍ ഹഖ് (56), ബുഖിറാംദല്‍ (56) എന്നിവര്‍ക്കാണു സായുധസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it