kozhikode local

രണ്ട് വാഹനങ്ങള്‍ തകര്‍ന്നു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

വടകര: ശക്തമായ കാറ്റിനെ തുടര്‍ന്ന് വില്യാപ്പള്ളി കല്ലേരി ക്ഷേത്രത്തിന് സമീപത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പേരാല്‍ കടപുഴകി രണ്ട് വാഹനങ്ങള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ചീക്കോന്ന് സ്വദേശി രവീന്ദ്രന്‍(50)നാണ് പരിക്കേറ്റത്. സമീപത്തായി നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് മുകളിലാണ് പേരാല്‍ വീണത്.
ഈ റൂട്ടിലൂടെ ലോഡുമായി പോകുന്നതിനിടെ വാഹനത്തിന് മുകളില്‍ താര്‍പായ കെട്ടാനായി പേരാലിന് സമീപത്ത് നിര്‍ത്തിയിട്ടതായിരുന്ന പിക്ക്അപ്പ്. പേരാലിന്റെ കൊമ്പ് തൊട്ടടുത്ത വൈദ്യതു ലൈനില്‍ തട്ടിയത് കാരണം തൊട്ടടുത്തുള്ള പോസ്റ്റ് തകര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ പതിച്ചു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ കുട്ടികളടക്കം നാല് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കേറ്റതൊഴിച്ച് മറ്റുള്ളവര്‍ പരിക്കില്ലാതെ അത്ഭുുതകരാമായി രക്ഷപ്പെട്ടു. മരം വീണത് കാരണം ചേലക്കാട്-വയനാട് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു.
ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മതിയായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ മരം നീക്കുന്നത് മണിക്കൂറുകള്‍ നീണ്ടു. തുടര്‍ന്ന് ക്രെയിനും, മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ചുമാണ് മരം നീക്കം ചെയ്യാന്‍ ശ്രമം നടത്തിയത്. പേരാല്‍ വീണത് സമീപത്തെ പടിഞ്ഞാറെ കളോളി പികെ കുഞ്ഞബ്ദുള്ള ഹാജിയുടെ പറമ്പോട് ചേര്‍ന്നാണ്. ഇദ്ദേഹത്തിന്റെ പറമ്പിലെ വലിയ തെങ്ങ് അടക്കം 14 തെങ്ങുകള്‍ നശിച്ചു. സ്ഥരമായി ആളുകള്‍ ഇരിക്കുന്ന ബസ് സ്റ്റോപ്പും, ബസ് നിര്‍ത്തുന്നതും ഇവിടെയാണ്. മരം വീഴുന്നതിന് തൊ്ട്ട് മുമ്പ് ഒരു ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റി പോയിരുന്നു. മിനുറ്റുകളുടെ വ്യത്യാസം കാരണം വലിയ അപകടമാണ് ഒഴിവായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത് കാരണം പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നതിനാല്‍ എപ്പോള്‍ പഴയപടി ആവുമെന്ന കാര്യത്തി ല്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നില്ല. തഹസില്‍ദാര്‍, റവന്യു ഉദ്യോഗസ്ഥര്‍, കെഎസ്ഇബി എഞ്ചിനിയര്‍മാര്‍, ജനപ്രതിനിധികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it