thrissur local

രണ്ട് വര്‍ഷം മുമ്പ് പരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റി ; പുളിയുറുമ്പിന്റെ ശല്യമുണ്ടെന്ന് വിചിത്ര ന്യായീകരണം



ഗുരുവായൂര്‍: രണ്ട് വര്‍ഷം മുന്‍പ് പരിസ്ഥിതി ദിനത്തില്‍ നട്ട ഗുരുവായൂര്‍ ബസ്സ്റ്റാന്റ് പരിസരത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടുന്നതിന്റെ എണ്ണം തികയ്ക്കാനാണ് നഗരസഭ ആരോഗ്യവിഭാഗം മരങ്ങള്‍ മുറിച്ചുമാറ്റിയത്. 2015 ല്‍ പരിസ്ഥി ദിനത്തില്‍ നട്ട മഹാഗണി, ഉങ്ങ് എന്നീ മരങ്ങളും ചെടിയുമാണ് ഇന്നലെ രാവിലെ എട്ടോടെ മുറിച്ചു മാറ്റിയത്. പകരം വൃക്ഷതൈകള്‍ നടുകയും ചെയ്തു. മുറിച്ച മരങ്ങള്‍ കൊണ്ടുപോകാന്‍ തള്ളുവണ്ടിയുമായെത്തിയതോടെ പരിസരത്തെ ടാക്‌സി പാര്‍ക്കിലെ െ്രെഡവര്‍മാര്‍ തടഞ്ഞു. വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് ആന്റോതോമസ്, വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍ എന്നിവരുടെ നേൃത്വത്തില്‍ കൗണ്‍സിലര്‍മാരും പരിസ്ഥിതി സംഘടന പ്രതിനിധികളായ ഉണ്ണിഭാവന, അജു എം ജോണി, ഉണ്ണി അലൈഡ് എന്നിവരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് മുറിച്ചിട്ട മരങ്ങളുമേന്തി നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി കെ ശാന്തകുമാരിയുടെ ഓഫിസ് മുറിയിലെത്തി പ്രതിഷേധം അറിയിച്ചു. വൃക്ഷ തൈ നടാന്‍ സ്ഥലമില്ലാത്തിനാലും നേരത്തെ നട്ടു വളര്‍ന്ന തൈകള്‍ക്ക് പുളിയുറുമ്പിന്റെ ശല്യമുള്ളതിനാലുമാണ് മുറിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. എന്നാല്‍ ഈ സമീപനം ശരിയല്ലെന്നും മരം മുറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കാമെന്ന ഉറപ്പിനെതുടര്‍ന്ന് സമരക്കാര്‍ പിന്നീട് പിരിഞ്ഞു പോകുകയായിരുന്നു.
Next Story

RELATED STORIES

Share it