kozhikode local

രണ്ട് മാസം കൊണ്ട് പുതിയ ടെന്‍ഡര്‍  നടപടികള്‍ തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവ്

വടകര: അഴിത്തല സാന്റ്ബാങ്കിസനു സമീപത്തെ തീരത്തു നിന്നും ഡ്രഡ്ജ് നടത്തുന്നതിന് വേണ്ടി രണ്ട് മാസം കൊണ്ട് പുതിയ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുവാന്‍ ഹൈകോടതി ഉത്തരവ്. മുന്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് വിരുദ്ധമായി നിലിവിലുള്ള സൊസൈറ്റി ഡ്രഡ്ജ് നടത്തുന്നത് കാരണം അഴിത്തല സൊസൈറ്റി ഹൈകോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതി ഉത്തരവ് വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇവിടെ നിന്നും ഡ്രഡ്ജ് നടത്തുന്നതിനു വേണ്ടിയുള്ള ടെന്‍ഡര്‍ നടപടി നടത്തിയത്. നിലവിലുള്ള സൊസൈറ്റിയെ കൂടാതെ മൂന്ന് സൊസൈറ്റി കൂടി ടെന്‍ഡര്‍ നടപടിക്കായി വന്നിരുന്നു. എന്നാല്‍ മറ്റു സൊസൈറ്റികള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന കാരണത്താല്‍ മറ്റു സൊസൈറ്റികളുടെ നടപടികള്‍ അസാധുവാക്കുകയായിരുന്നു.
നിലവില്‍ ഡ്രഡ്ജിങ് നടത്തുന്ന സൊസൈറ്റിക്ക് നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ടെന്‍ഡര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നുമാണ് അഴിത്തല സൊസൈറ്റി പരാതിയില്‍ ആരോപിക്കുന്നത്.
ഇവിടെ നിന്ന് ഡ്രഡ്ജിങ് നടത്തുവാന്‍ ഒരു സൊസൈറ്റിക്ക് ഒരു സോണ്‍ എന്നതാണ് ടെന്‍ഡര്‍ വ്യവസ്ഥ. എന്നാല്‍ ഈ നിയമം വകവെക്കാതെ രണ്ട് സോണുകളില്‍ നിന്നും ഡ്രഡ്ജിങ് നടത്തുകയാണ്.
ടെന്‍ഡറില്‍ തിരഞ്ഞെടുക്കപ്പെടാത്ത സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ടെന്‍ഡറില്‍ തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങളില്‍ തൊഴില്‍ നല്‍കണം. ഇരുകരകളില്‍ നിന്നും 10മീറ്ററെങ്കിലും വിട്ട് അനുവദിച്ചിട്ടുള്ള സോണിന്റെ അടിത്തട്ടില്‍ നിന്നു മാത്രമേ നാവിഗേഷന്റെ ചാലിന്റെ ആഴം കൂട്ടാനായി മാന്വല്‍ ഡ്രഡ്ജിങ് നടത്താന്‍ പാടുള്ളൂ. ഒരു സോണിനു ഒരു സൊസൈറ്റി എന്ന നിലയില്‍ ആയിരിക്കും അനുമതി നല്‍കുക. ഒരു സഹകരണ സംഘത്തിന് ഒരു സോണ്‍ മാത്രമെ അനുവദിക്കുകയുള്ളൂ. എന്നാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള സഹകരണ സംഘങ്ങള്‍ എല്ലാ സോണിനും ടെന്‍ഡറില്‍ ലഭിച്ചില്ലെങ്കില്‍ തൊട്ടടുത്ത സോണുകള്‍ ഏകോപിപ്പിച്ച് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ തയ്യാറാക്കുന്ന ഡ്രഡ്ജിങ് പ്ലാന്‍ അനുസരിച്ച് ടെന്‍ഡര്‍ യോഗ്യത നേടിയ സംഘത്തിന് ഏകീകരിച്ച് സോണില്‍ മാന്വല്‍ ഡ്രഡ്ജിങ് നടത്താന്‍ പെര്‍മിറ്റ് നല്‍കുന്നതാണ്. എന്നാല്‍ ഈ വ്യവസ്ഥയൊക്കെ കാറ്റില്‍ പറത്തുകയാണ് നിലവിലെ സൊസൈറ്റിയും ഉദ്യോസ്ഥരുമെന്ന് പരാതിയില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it