Second edit

രണ്ട് പാര്‍ക്കിന്‍സണ്‍മാര്‍



ജെയിംസ് പാര്‍ക്കിന്‍സണ്‍ എന്ന ആംഗല ഡോക്ടര്‍ പാര്‍ക്കിന്‍സണ്‍ രോഗത്തെ കുറിച്ചുള്ള പ്രബന്ധമെഴുതിയിട്ട് ഈ വര്‍ഷം രണ്ടു നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. കൈകള്‍ വിറയ്ക്കുക, നടക്കാന്‍ വയ്യാതാവുക, മറവി ആക്രമിക്കുക തുടങ്ങിയ ലക്ഷണങ്ങളുള്ള ഈ രോഗം ലോകവ്യാപകമായി കാണപ്പെടുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള ദിനമായി തിരഞ്ഞെടുത്തത് ഡോ. ജെയിംസ് പാര്‍ക്കിന്‍സന്റെ ജന്മദിനമായ ഏപ്രില്‍ 11 ആണ്. ബോക്‌സിങ് ചാംപ്യന്‍ മുഹമ്മദലിയെ പോലുള്ള ലോകപ്രശസ്തരെ വരെ ഈ രോഗം ഒഴിവാക്കിയിട്ടില്ല. എന്നാല്‍, പാര്‍ക്കിന്‍സണ്‍സ് നിയമത്തിന് ഈ രോഗവുമായി ഒരു ബന്ധവുമില്ല. സാമ്പത്തികശാസ്ത്രത്തിലാണ് ഈ നിയമം. സി എന്‍ പാര്‍ക്കിന്‍സണ്‍ എന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥനാണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്- ഒരു ഉപന്യാസത്തില്‍. പിന്നീട് പാര്‍ക്കിന്‍സണ്‍സ് ലോ എന്ന പേരില്‍ ഒരു പുസ്തകവും എഴുതി. ബ്രിട്ടിഷ് സിവില്‍ സര്‍വീസില്‍ വലിയ അനുഭവസമ്പത്തുള്ള അദ്ദേഹം വളരെ നര്‍മബോധത്തോടെ എഴുതിയ ലേഖനങ്ങള്‍ ഗണിതശാസ്ത്രപരമായ സമസ്യകള്‍ വിശദീകരിക്കാന്‍ ഇന്ന് ഉപയോഗിക്കുന്നു. ബ്യൂറോക്രസി നമ്മുടെ സംസ്‌കാരത്തിന്റെ ഉപോല്‍പന്നമാണെന്ന് അദ്ദേഹം പറയുന്നു. രണ്ടു മണിക്കൂര്‍കൊണ്ട് ചെയ്യാവുന്ന ജോലി ഒരാഴ്ച കൊണ്ട് ചെയ്തുതീര്‍ക്കുമ്പോള്‍ അതിന്റെ സങ്കീര്‍ണതയും സംഘര്‍ഷവും കൂടുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
Next Story

RELATED STORIES

Share it