Flash News

രണ്ട് പാകിസ്താനികള്‍ക്ക് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിക്കും



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചികില്‍സ ലഭ്യമാക്കുന്നതിനു രണ്ട് പാകിസ്താനികള്‍ക്ക് മെഡിക്കല്‍ വിസകള്‍ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായ ആള്‍ക്കും ഹൃദയശസ്ത്രക്രിയ വേണ്ടിവരുന്ന മൂന്നു വയസ്സുകാരിക്കുമാണു വിസ അനുവദിക്കുക. തന്റെ മൂന്നു വയസ്സുകാരിയായ മകളെ ശസ്ത്രക്രിയക്കു വിധേയമാക്കുന്നതിന് വിസ അനുവദിക്കണമെന്ന ഉസയ്ര്‍ ഹുമയൂണിന്റെ അപേക്ഷ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിസ അനുവദിക്കുകയാണെന്നും അവള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും സുഷമ ട്വിറ്ററില്‍ കുറിച്ചു. തന്റെ പിതാവിന് അടിയന്തരമായി കരള്‍ മാറ്റിവയ്‌ക്കേണ്ടതാണെന്നും അതിനാല്‍ വിസ അനുവദിക്കണമെന്ന നൂര്‍മ ഹബീബ് എന്ന സ്ത്രീയുടെ അപേക്ഷയും വിദേശമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. നൂര്‍മയുടെ പിതാവിനു വിസ അനുവദിക്കണമെന്ന് സുഷമ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മോശമാണെങ്കിലും പാകിസ്താന്‍ പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതില്‍ മന്ത്രി അനുഭാവപൂര്‍വമായ സമീപനമാണു സ്വീകരിച്ചുവരുന്നത്.
Next Story

RELATED STORIES

Share it