Flash News

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി നാളെ കേരളത്തില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി നാളെ കേരളത്തില്‍
X
  president-infoന്യൂഡല്‍ഹി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാളെ കേരളത്തിലെത്തും. കോട്ടയത്തെ സി. എം. എസ്. കോളേജിന്റെ ഇരുന്നൂറാം വാര്‍ഷികം രാഷ്ട്രപതി നാളെ ഉച്ച തിരിഞ്ഞ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഗവണ്‍മെന്റിന്റെ  പ്രോസിക്കൂഷന്‍  ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 1860ലെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 155-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപത് വൈകിട്ട് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹായത്തോടെയുള്ള കൊടുങ്ങല്ലൂരിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രപതി ശനിയാഴ്ച നിര്‍വഹിക്കും. തുടര്‍ന്ന് കേഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ വച്ച് കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി രാഷ്ട്രതി പ്രഖ്യാപിക്കും. ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണം, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജെന്റര്‍ പാര്‍ക്ക്, കനിവ് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വ്വഹിക്കും.
Next Story

RELATED STORIES

Share it