palakkad local

രണ്ട് ജിഗാവാട്ട് സൗരോര്‍ജ ഉല്‍പാദനം സര്‍ക്കാര്‍ ലക്ഷ്യം: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍



പാലക്കാട്:  ആഗോള കാലാവസ്ഥാ പരിണാമം പ്രതിരോധിക്കുന്നതിന് 2022 ഓടെ രണ്ട് ജിഗാവാട്ട് സൗരോര്‍ജ ഉല്‍്പാദനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും  ആ ലക്ഷ്യം നിറവേറ്റാന്‍ കക്ഷിരാഷ്ടീയ ഭേദമേന്യേ  സഹകരിക്കണമെന്നും കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ഓഫിസ് സമ്പൂര്‍ണ സൗരോര്‍ജവല്‍്കരണവും ചിത്രശലഭ പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍ഹിക്കുകയായാരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളും പാലക്കാട് നഗരസഭയ്ക്ക് സമാനമായ പ്രവര്‍ത്തനരീതി സ്വീകരിക്കണം. സൗരോര്‍ജ ഉല്‍പാദനത്തിന് പുറമെ സൗരോര്‍ജ ശേഖരണത്തിനുതകുന്ന സംവിധാനങ്ങ ള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കല്‍പ്പാത്തി പൈതൃകഗ്രാമത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ തേടണമെന്ന്  പാലക്കാട് നഗരസഭാ അധികൃതരോട് മന്ത്രി പറഞ്ഞു. യുനെസ്—കൊ അംഗീകാരമുള്ള കല്‍പ്പാത്തി പൈതൃക ഗ്രാമത്തിന് യാതൊരു കോട്ടവും തട്ടാത്തവിധവും പാലക്കാട് നഗരസഭയ്ക്ക് നേട്ടമുളവാക്കുന്നതരത്തിലും കല്‍പ്പാത്തിക്ക് ആഗോള ശ്രദ്ധനേടികൊടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശീധരന്‍ അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയില്‍ മുടങ്ങിപോയ 72 മെഗാവാട്ടിന്റെ കാറ്റാടി പദ്ധതിയിലും കഞ്ചിക്കോട് റെയില്‍വേകോച്ച് ഫാക്ടറി നിര്‍മാണത്തിലുളള അനിശ്ചിതാവസ്ഥയിലും അടിയന്തര കേന്ദ്ര ഇടപെടല്‍ വേണമെന്ന് എംബി രാജേഷ് എം.പി മുഖ്യപ്രഭാഷണത്തില്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ ആദ്യ സൗരോര്‍ജവല്‍്കൃത നഗരസഭയാണ് പാലക്കാട്. 30.45 ലക്ഷം ചെലവിട്ട്   കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്—പെക്ടറേറ്റ്, കെല്‍ട്രോണ്‍, അനെര്‍ട്ട് എന്നിവരുടെ സഹായത്താടെ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച 50 കിലോവാട്ട് സോളാര്‍ പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭാ സെക്രട്ടറി രഘുരാമന്‍ ഇത് സംബന്ധിച്ച റിപോര്‍ട്ട് അവതരിപ്പിച്ചു. ഒരുമാസം 12 ലക്ഷം വരുന്ന നഗരസഭയുടെ വൈദ്യുത ഉപഭോഗ ചെലവാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ലാഭിക്കപ്പെടുന്നത്. നഗരസഭ ഷോപ്പിങ് കോംപ്ലക്—സിനു മുകളിലാണ്  പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.  ഇ ടെണ്ടര്‍ മുഖേനെ ഹൈക്കോണ്‍ ഇന്ത്യ എന്ന സ്ഥാപനമാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it