Flash News

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹോട്ടല്‍ മുറിയില്‍ ഒളിച്ചിരിക്കുന്നു

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹോട്ടല്‍ മുറിയില്‍ ഒളിച്ചിരിക്കുന്നു
X

ബംഗളൂരു: വൈകീട്ട് 4ന് വിശ്വാസ വോട്ട് തേടാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇനിയും സത്യപ്രതിജ്ഞ ചെയ്തില്ല. രണ്ടു ദിവസമായി കാണാനില്ലാതിരുന്ന ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് രാവിലെ 11 മുതല്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.

അന്വേഷണത്തിനൊടുവില്‍ നഗരത്തിലെ ഹോട്ടലില്‍ ഇരുവരും ഉള്ളതായി കണ്ടെത്തി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നെങ്കിലും വാതില്‍ തുറക്കാന്‍ ഇരുവരും തയ്യാറായില്ല. രണ്ട് എംഎല്‍എമാരെയും അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ബിജെപി എംഎല്‍എയും കോടീശ്വരനുമായ സോമശേഖര റെഡ്ഡിയാണ് വന്‍വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ ചാക്കിട്ടതെന്ന് കോണ്‍ഗ്രസിലെ ഡി കെ ശിവകുമാര്‍ പറഞ്ഞു. 15 കോടി രൂപയാണ് ഇവരുടെ ഭാര്യമാരെ വിളിച്ച് ബിജെപി ഓഫര്‍ ചെയ്തത്.

219 എംഎല്‍എമാരാണ് നിലവില്‍ സഭയില്‍ എത്തിയത്. ഭൂരിപക്ഷം തെളിയിക്കാന്‍ 110 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് സ്വന്തമായി 104 സീറ്റും ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നാല്‍ ഇത് 107 ആവും. പിന്നെയും ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ കൂടി വേണം.
Next Story

RELATED STORIES

Share it