Kottayam Local

രണ്ട് കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: വാടകയ്‌ക്കെടുത്ത കാറില്‍ കഞ്ചാവ് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന നടയ്ക്കല്‍ കുന്നുപറമ്പില്‍ അജ്മല്‍(21), വില്‍പ്പനക്കാരായ നടയ്ക്കല്‍ കളപ്പുരയ്ക്കല്‍ ടോണി(23) നടുപ്പറമ്പില്‍ ഷെമീര്‍(24) എന്നിവരെയാണ് പോലിസ് പിടികൂടിയത്. അജ്മലിനൊപ്പമുണ്ടായിരുന്ന ഇരപ്പാന്‍കുഴിയില്‍ ഷിയാസ്, ഇടത്തുംകുന്നേല്‍ നിയാസ് എന്നിവര്‍ ഓടി രക്ഷപെട്ടു. ഇവരെ പോലിസ് അന്വേഷിച്ചു വരികയാണ്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും ബൈക്കും പോലിസ് കസ്റ്റഡിലെടുത്തു.
ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈഎസ്പി സുനീഷ് ബാബു, ഈരാറ്റുപേട്ട സിഐ എസ് എം റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സംഘത്തെ പിടികൂടിയത്. ഈരാറ്റുപേട്ടയില്‍ കഞ്ചാവ് എത്തിക്കുന്നതും വില്‍പന നടത്തുന്നതുമായ സംഘത്തെക്കുറിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ട പിഎച്ച്‌സിയ്ക്ക് സമീപത്തുനിന്നും വെള്ളിയാഴ്ച രാവിലെ ടോണിയെയും പിന്നീട് ഷെമീറിനെയും പിടികൂടിയത്.
ഇവരില്‍ നിന്നും 100 ഗ്രാം വീതം കഞ്ചാവും പിടികൂടി. ഇവരുടെ മൊഴിനുസരിച്ചാണ് അജ്മല്‍ പിടിയിലായത്.
രാത്രി ഏഴുമണിയോടെ കഞ്ചാവുമായി എത്തുമെന്ന വിവരമനുസരിച്ച് പാലാ റോഡില്‍ കടുവാമൂഴിയില്‍ നിന്നാണ് അജ്മലിനെ പിടിച്ചത്.കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. പ്രതികള്‍ കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസുകാരായ ആര്‍ രാജേഷ്, കെ ബി സിബി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐ എസ് എം റിയാസ്, എസ്‌ഐ. എം ടി ഷാജി, എഎസ്‌ഐ. കെ ജി രാംദാസ്, ബിജു, സന്തോഷ്, എന്‍ ജി ബിജു, ഷിബു, ജിനു, ബിനീഷ് എന്നിവരാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it