രണ്ട് എഴുത്തുകാര്‍ കൂടി അവാര്‍ഡുകള്‍ തിരിച്ചുനല്‍കി

വാരണാസി: പ്രമുഖ ഹിന്ദി സാഹിത്യകാരന്‍ കാശിനാഥ് സിങ്, തെലുങ്ക് വിവര്‍ത്തക കാര്‍ത്യായനി വിദ്്മാഹെ എന്നിവര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച പ്രമുഖ സാഹിത്യകാരന്മാര്‍ക്കെതിരേ നിരുത്തരവാദപരമായ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിമാരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് 2011ല്‍ ലഭിച്ച അവാര്‍ഡും ചെക്കും തിരിച്ചേല്‍പ്പിക്കുന്നതെന്ന് കാശിനാഥ് സിങ് പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലാ മുന്‍ പ്രഫസറാണ് സിങ്. രാഷ്ട്രീയപ്രേരിതമായാണ് എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചതെന്ന ആരോപണം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച മറ്റ് എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് 2013ല്‍ ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്നതെന്ന് തെലുങ്ക് വിവര്‍ത്തക കാര്‍ത്യായനി വിദ്മാഹെ പറഞ്ഞു.
Next Story

RELATED STORIES

Share it