രണ്ട് ഇന്ത്യന്‍ ചാരന്മാരെ പിടികൂടിയെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ചാരവൃത്തിക്കിടെ രണ്ട് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിടികൂടിയതായി പാകിസ്താന്‍. സിന്ധ് പ്രവിശ്യയില്‍ മല്‍സ്യത്തൊഴിലാളികളുടെ വേഷത്തില്‍ കഴിഞ്ഞ സദ്ദാം ഹുസയ്ന്‍, ബിച്ചാല്‍ എന്നിവരാണു പിടിയിലായതെന്ന് പാക് ഭീകരവിരുദ്ധ വിഭാഗം എസ്പി നവേദ് ഖവാജ പറഞ്ഞു. ഇവര്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് ഉദ്യോഗസ്ഥരാണെന്നാണ് പാകിസ്താന്റെ അവകാശവാദം. തന്ത്രപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്തതായും ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി അട്ടിമറിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പാക് അധികൃതര്‍ ആരോപിച്ചു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ യാദവിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it