രണ്ട് ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങും

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ നിന്ന് നവംബറില്‍ എണ്ണ വാങ്ങുന്നതിന് നടപടി സ്വീകരിച്ചതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. 90 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയാണ് ഇന്ത്യ വാങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
എണ്ണ വാങ്ങുന്നതിന് ഇന്ത്യ ബന്ധപ്പെട്ട എല്ലാവരുടെയും അനുമതി തേടും. യുഎസ് അനുമതി നവംബര്‍ നാലിന് ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഐഒസി(ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍)യും എംആര്‍പിഎല്ലും (മാംഗളൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ്) 125 ലക്ഷം ടണ്‍ ഇറാനിയന്‍ എണ്ണ നവംബറില്‍ ഇറക്കുമതി ചെയ്യുന്നതിന് കരാറുണ്ടാക്കിയതായി പിടിഐ റിപോര്‍ട്ട് ചെയ്തു. എണ്ണയ്ക്കു പകരം ലഭിക്കുന്ന ഇന്ത്യന്‍ രൂപ മരുന്നുകളും മറ്റു വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനാണ് ഇറാന്‍ ഉപയോഗിക്കുകയെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it