thiruvananthapuram local

രണ്ട്്് ലക്ഷത്തിലേറെ രൂപ മുടക്കി സ്ഥാപിച്ച ഇ- ടോയ്‌ലറ്റ് പ്രവര്‍ത്തന രഹിതം

വെഞ്ഞാറമൂട്: രണ്ട് ലക്ഷത്തിലേറെ മുടക്കി സ്ഥാപിച്ച ഇ- ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം പിന്നിട്ടുവെങ്കിലും അധികൃതര്‍ക്ക് അറിഞ്ഞമട്ടില്ല. മാണിക്കല്‍ പഞ്ചായത്ത് വെമ്പായം ജങ്ഷനില്‍ സ്ഥാപിച്ച ഇ ടോയ്‌ലറ്റിനാണ് ഈ ദുര്‍ഗതി. നൂറ് കണക്കിന് യാത്രക്കാര്‍ വന്ന് പോകുന്ന വെമ്പായം ജങ്്്ഷനില്‍ ഒരു ശുചിമുറിയുടെ ആവശ്യം പല സംഘടനകളും പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് പണം കൊടുത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക്  ടോയ്‌ലറ്റ് ജങ്ഷനില്‍ സ്ഥാപിച്ചത്. അശാസ്ത്രീയമായും ഔചിത്യമില്ലാതെയുമാണ് ടോയ്‌ലറ്റ്് സ്ഥാപിച്ചതെന്ന് ഇതിനായി കണ്ടെത്തിയ സ്ഥലം ശ്രദ്ധയില്‍പെട്ട പലരും ആദ്യം തന്നെ ചൂട്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത്്് ചെവിക്കൊണ്ടില്ല. തുടക്കത്തില്‍ ആരും ഉപയോഗിക്കാതെ കുറെ നാള്‍ കിടന്ന ടോയ്‌ലറ്റ്് ഒരു വര്‍ഷം പിന്നിടും മുമ്പെ കേടാവുക കൂടി ചെയ്തു. ടോയ്‌ലറ്റ് സ്ഥാപിച്ച കമ്പനിക്ക്്് പഞ്ചായത്തധികൃതര്‍ സര്‍വീസിങ് ചാര്‍ജ് നല്‍കാത്തതിനാല്‍ അവര്‍ തകരാറു പരിഹരിക്കാനും മുതിര്‍ന്നില്ല. ഇതോടെ ലക്ഷങ്ങല്‍ മുടക്കിയ സ്ഥാപനം ആര്‍ക്കും പ്രയോജനപ്പെടാതെ നശിക്കുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it