Flash News

രണ്ടു വയസ്സുകാരനായ മകന്‍ അമ്മയെ വെടിവെച്ച് കൊന്നു

രണ്ടു വയസ്സുകാരനായ മകന്‍ അമ്മയെ വെടിവെച്ച് കൊന്നു
X
Gun

രണ്ടു വയസ്സുകാരനായ മകന്‍ അമ്മയെ വെടിവെച്ചു കൊന്നു. കാറ് ഓടിക്കുകയായിരുന്ന 26കാരിയായ അമ്മയെ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന മകനാണ് വെടിവെച്ചത്. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന പോയിന്റ് 40 കാലിബര്‍ തോക്ക് ഉപയോഗിച്ചാണ് കുട്ടി വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. പാട്രെസ് പ്രെസ് എന്ന 26കാരിയായ അമേരിക്കന്‍ യുവതിയാണ് രണ്ടു വയസ്സുകാരനായ മകന്റെ വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ മില്‍വോക്കി ദേശീയ പാതയിലാണ് സംഭവം.
തോക്ക് കാറിന്റെ പിന്‍സീറ്റില്‍ നിന്ന് കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു.
കാറിന്റെ മുന്‍സീറ്റില്‍ കൊല്ലപ്പെട്ട യുവതിയുടെ മാതാവും ഒരു വയസ്സുള്ള മറ്റൊരു കൂട്ടിയുമുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. [related]
Next Story

RELATED STORIES

Share it