Flash News

രണ്ടു മാധ്യമങ്ങളെ കേരള സര്‍ക്കാര്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍

രണ്ടു മാധ്യമങ്ങളെ കേരള സര്‍ക്കാര്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍
X
kerala-secretariat

പൊതുഖജനാവില്‍ നിന്ന് പണം മുടക്കി ജനസ്വധീനമുള്ള രണ്ടു മാധ്യമങ്ങളെ കേരള സര്‍ക്കാര്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീകരമാണ്.
തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം പെയ്ഡ് ന്യൂസ് സംബന്ധിച്ച നിരീക്ഷണത്തിനായി പ്രസ്‌കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ടി അമര്‍നാഥ്, സി കെ നായ്ക് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന ദിനപത്രങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് മുന്നൂറും ഇരുന്നൂറും ശതമാനം വര്‍ധിപ്പിച്ച് നല്‍കിയിരുന്നു. മറ്റു പത്രങ്ങള്‍ക്കുള്ള പരസ്യ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഈ നീക്കം പെയ്ഡ് ന്യൂസ് രൂപം മാറിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കമ്മിറ്റി അംഗങ്ങള്‍ സൂചിപ്പിച്ചു.
പരസ്യ താരിഫ് വര്‍ധന വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ അത് അപകടകരമാണ്. പത്രങ്ങളുടെ പേര് ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും തെരഞ്ഞെടുപ്പു കമീഷന് റിപ്പോര്‍ട്ട് നല്‍കിയശേഷം പേര് വെളിപ്പെടുത്തുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it