രണ്ടു പതിറ്റാണ്ടിനുശേഷം വൈകോ നിയമസഭാ ഗോദയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടു ദശാബ്ദത്തിനുശേഷം എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. കോവില്‍പെട്ടി മണ്ഡലത്തിലാണ് വൈകോ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വൈകോ ഇക്കാര്യം അറിയിച്ചത്.
20 വര്‍ഷത്തിനുശേഷം തങ്ങളുടെ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു. 1993ലെ എംഡിഎംകെ രൂപീകരണത്തിനു ശേഷം നടന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവറത്തികുളം മണ്ഡലത്തില്‍ വൈകോ മല്‍സരിച്ചിരുന്നു. 634 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിന് ഡിഎംകെ സ്ഥാനാര്‍ഥി രവിശങ്കര്‍ വൈകോയെ പരാജയപ്പെടുത്തുകയായിരുന്നു.
അതേവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈകോ പരാജയപ്പെട്ടു. പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മല്‍സരിച്ചില്ല. 1998ലും 1999ലും ലോക്‌സഭാ മണ്ഡലമായ ശിവകാശിയില്‍ നിന്ന് അദ്ദേഹം വിജയിച്ചു. എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിരുദുനഗറില്‍ പരാജയപ്പെട്ടു. 27 സീറ്റുകളില്‍ എംഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it