malappuram local

രണ്ടു കോടി 20 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി



പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും നിരോധിത നോട്ടുകളുടെ വന്‍ശേഖരം പിടികൂടി. രണ്ടു കോടി 20 ലക്ഷം രൂപയുമായി നാലംഘ സംഘത്തെ  പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി പൊറ്റമ്മല്‍ വീട്ടില്‍ സൈതലവി (49), കൊണ്ടോട്ടിയിലെ പാറമ്മല്‍ റിഷാദ് (36),    തച്ചിങ്ങനാടം മുത്താലി മൊയ്തീന്‍ (52)   കുഴിമണ്ണ തൈക്കുന്നത്ത് വീട്ടില്‍ റഫീദ് (45) എന്നിവരാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്‍ പി മോഹനചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്. നിരോധിച്ച 500,1000  നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി പെരിന്തല്‍മണ്ണയിലെത്തിയ സംഘത്തെ സംബന്ധിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ  രജിസ്റ്റര്‍ നമ്പര്‍ സഹിതം പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ആഡംബര കാറിലെത്തിയ സംഘത്തെ  പെരിന്തല്‍മണ്ണ പൂപ്പലത്ത് വച്ചാണ് പിടികൂടിയത്.  അതേസമയം, നോട്ട് നിരോധനത്തിന് ഇന്നേക്ക് ഒരുവര്‍ഷം തികയുമ്പോള്‍ വിവിധ ഘട്ടങ്ങളിലായി 16 കോടിയിലധികം രൂപയാണ് പെരിന്തല്‍മണ്ണയില്‍ മാത്രം പിടികൂടിയത്. ഈ കേസുകളിലെല്ലാം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി തുടരന്വേഷണം നടന്നു വരികയാണ്. ഇതിലുള്‍പ്പെട്ട സംഘങ്ങള്‍ക്ക് കുഴല്‍പ്പണ മാഫിയയുമായുള്ള ബന്ധവും മറ്റും പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു മൂത്തേടം, എസ്‌ഐ ഖമറുദ്ധീന്‍ വള്ളിക്കാടന്‍, അഡീഷണല്‍ എസ്‌ഐ എം ബി രാജേഷ്, ടൗണ്‍ ടീം ഉദ്യോഗസ്ഥരായ പി എന്‍ മോഹനകൃഷ്ണന്‍, സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, എസ് സുമേഷ്, ജയന്‍, ദിനേശ് കിഴക്കേക്കര, ഷിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തു കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it